Donald Trump: 'അതിക്രൂരമായി ഞങ്ങൾ ആക്രമിക്കും'; കൊലവിളി തുടർന്ന് ട്രംപ്, അശാന്തി പുകയുന്നു
അതിശക്തമായി ഇറാനെതിരെ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു
Donald Trump
Donald Trump: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊലവിളി തുടരുമ്പോൾ അത് സാരമായി ബാധിക്കുന്നത് പശ്ചിമേഷ്യയെ ആണ്. ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടാനാണ് അമേരിക്കയുടെ തീരുമാനം.
യുഎസ് സൈന്യം ഇറാനിൽ വ്യോമാക്രമണം നടത്തി. ജോർദാനിലെ യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പകരമായാണ് വ്യോമാക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
അതിശക്തമായി ഇറാനെതിരെ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇറാന് നേരെ കനത്ത പ്രത്യാക്രമണം അഴിച്ചുവിടുമെന്നും അതിന്റെ പ്രത്യാഘാതം അവർ നേരിടണമെന്നും ട്രംപ് പറഞ്ഞിരുന്നു. ' ഇനി ഞങ്ങളുടെ ഊഴമാണ്. ഞങ്ങൾ അവരെ അതിക്രൂരമായി ആക്രമിക്കും, തിരിച്ചടിക്കും. അവർ തോൽക്കാൻ പോകുകയാണ്,' ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ഇൗജിപ്തിലെ യുഎസ് കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിൽ രണ്ട് പ്രകൃതിവാതക കപ്പലുകളിൽ തീപിടിച്ചു. യുഎസിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലോട്ടിംഗ് ഇന്ധന സംഭരണകേന്ദ്രത്തിനും ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ടാങ്കറിനും നേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ, ആക്രമണത്തിന് പിന്നിലാരാണെന്നത് വ്യക്തമായിട്ടില്ല.