അനുബന്ധ വാര്‍ത്തകള്‍
- 'കോവിഡ് വാക്സിന് സ്വീകരിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണം'; പ്രചരണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍
- കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം രക്തം കട്ടപിടിക്കലും രക്തസ്രാവവും; വിശദീകരിച്ച് കേന്ദ്രസമിതി
- കോവിഷീൽഡ് ആദ്യ ഡോസ് നൽകി 16 ആഴ്ച്ചയ്ക്കകം മതി രണ്ടാം കുത്തിവെയ്പ്പ്, പോസിറ്റീവായവർക്ക് വാക്സിൻ ആറ് മാസത്തിന് ശേഷം മാത്രം
- അത്യാവശ്യമുള്ളവരുമായി കോവിഡ് വാക്സിനുകള്‍ ഉദാരമായി പങ്കിടാന്‍ പീയൂഷ് ഗോയല്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു
- ഇരുപത്തിമൂന്നുകാരിക്ക് ഒറ്റ കുത്തിവയ്പ്പില്‍ ആറ് ഡോസ് കോവിഡ് വാക്സിന് നല്കി ആരോഗ്യപ്രവര്‍ത്തക, ആശങ്ക
കോവിഷീല്‍ഡ് ഒറ്റ ഡോസ് മതിയോ? നിര്‍ണായക നീക്കത്തിനു കേന്ദ്രം
കോവിഡ് 19 നെതിരായ കോവിഷീല്‍ഡ് വാക്സിന് ഒറ്റ ഡോസ് മതിയോ എന്ന് കേന്ദ്രം പരിശോധിക്കുന്നു. അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്സിനായ ജോണ്സണ് ആന്‍ഡ് ജോണ്സണ് നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്സിന് എന്നി രണ്ട് ഡോസാണ് നിലവില്‍ നല്‍കുന്നത്. കോവിഷീല്‍ഡ് ഒറ്റ ഡോസ് മാത്രം മതിയെന്ന തീരുമാനത്തിലേക്ക് എത്തിയാല്‍ വാക്സിന് യജ്ഞത്തില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കുക.
വൈറല്‍ വെക്ടര്‍ പ്ലാറ്റ്ഫോം അടിസ്ഥാനമായി നിര്‍മിച്ച വാക്സിനാണ് ജോണ്സണ് ആന്‍ഡ് ജോണ്സണ്. ഇന്ത്യയില്‍ നല്കുന്ന കോവിഷീല്‍ഡ് വാക്സിനും അങ്ങനെ തന്നെ. മറ്റൊരു വൈറല്‍ വെക്ടര്‍ വാക്സിനായ സ്പുട്നിക്കും പല സ്ഥലങ്ങളിലും ഒറ്റ ഡോസാണ് നല്‍കുന്നത്. അതുകൊണ്ടാണ് കോവിഷീല്‍ഡ് ഒരു ഡോസ് നല്‍കുന്നത് ഫലപ്രദമാണോയെന്ന് പരിശോധിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വാക്സിന് ട്രാക്കിങ്ങിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ ഡേറ്റകള്‍ ശേഖരിച്ച് അവ വിശദമായി പഠിച്ചതിന് ശേഷം ഓഗസ്റ്റ് മാസത്തോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.