ഇരുപത്തിമൂന്നുകാരിക്ക് ഒറ്റ കുത്തിവയ്പ്പില്‍ ആറ് ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി ആരോഗ്യപ്രവര്‍ത്തക, ആശങ്ക

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 12 മെയ് 2021 (15:01 IST)

ഒരു ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കേണ്ടതിനു പകരം ആറ് ഡോസ് നല്‍കി ആരോഗ്യപ്രവര്‍ത്തക. ഇരുപത്തിമൂന്ന് വയസുള്ള യുവതിക്കാണ് ആറ് ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച് കുത്തിവച്ചത്. ഇറ്റലിയിലാണ് സംഭവം.

പി ഫൈസര്‍ വാക്‌സിനാണ് കുത്തിവയ്ക്കാന്‍ ഉപയോഗിച്ചത്. ടസ്‌കാനിയിലെ നോവ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകയുടെ അശ്രദ്ധയാണ് ആറ് ഡോസ് വാക്‌സിന്‍ ഒന്നിച്ചുകുത്തിവയ്ക്കാന്‍ കാരണമായത്. വാക്‌സിന്‍ സ്വീകരിച്ച യുവതിയെ 24 മണിക്കൂര്‍ നിരീക്ഷണത്തിലാക്കി. ഗുരുതരമായ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് ആശുപത്രിയില്‍ തന്നെ പാര്‍പ്പിച്ചത്. എന്നാല്‍, മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു.

സിറിഞ്ചില്‍ മുഴുവനായി വാക്‌സിന്‍ എടുത്തതാണ് അബദ്ധത്തിനു കാരണം. ആറ് ഡോസ് അടങ്ങിയതാണ് ഒരു വാക്‌സിന്‍ ബോട്ടില്‍. സിറിഞ്ചില്‍ മുഴുവനായി ഒരു ബോട്ടില്‍ വാക്‌സിന്‍ എടുക്കുകയും കുത്തിവയ്ക്കുകയും ചെയ്തു. കുത്തിവച്ചതിനു ശേഷമാണ് തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :