'കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണം'; പ്രചരണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 26 മെയ് 2021 (09:14 IST)

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന വാര്‍ത്തയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന തരത്തില്‍ ആഗോളതലത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഫ്രഞ്ച് നോബേല്‍ സമ്മാന ജേതാവായ ലുക് മൊണ്ടാജിനിയര്‍ പറഞ്ഞതായാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഏത് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയാലും അധികകാലം ജീവന്‍ നിലനിര്‍ത്തില്ലെന്നാണ് ഈ സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്. ലോകോത്തര വൈറോളജിസ്റ്റ് കൂടിയായ ലുക്കിന്റെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായി. ലുക്കിന്റെ ചിത്രംവച്ചുള്ള സ്‌ക്രീന്‍ഷോട്ട് വലിയ ഭീതിക്കും കാരണമായി. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്നും പിഐബി വ്യക്തമാക്കി. ആളുകളെ ഭീതിയിലാഴ്ത്തുന്ന അടിസ്ഥാനരഹിതമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :