അഭിറാം മനോഹർ|
Last Modified വ്യാഴം, 13 മെയ് 2021 (12:48 IST)
കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്‌ച വരെയായി വർധിപ്പിക്കാൻ ഇമ്യൂണൈസേഷന് വേണ്ടിയുള്ള ദേശീയ സമിതിയുടെ ശുപാർശ. കൊവിഡ് പോസിറ്റീവായവർക്ക് ആറ് മാസങ്ങൾക്ക് ശേഷം വാക്‌സിൻ നൽകിയാൽ മതിയെന്നും സമിതി ശുപാർശ ചെയ്യുന്നു.
അതേസമയം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാമെന്ന് നാഷണൽ അഡ്‌വൈസറി ഗ്രൂപ്പ് ഓൺ
ഇമ്മ്യൂണൈസേഷൻ ശുപാർശ ചെയ്‌തതായി പിടിഐ റിപ്പോർട്ട് ചെയ്‌തു. കോവാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമൊന്നും സമിതി നിർദേശിച്ചിട്ടില്ല. സമിതിയുടെ ശുപാർശകൾ ദേശീയ വിദഗ്‌ധ സമിതിയാണ് പരിഗണിക്കുക. ഇതിന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ ശുപാർശ.