അനുബന്ധ വാര്‍ത്തകള്‍
- ഇത്ര വൈകാരികമാകണോ?, കോക്റോച്ച് ജനതാ പാർട്ടി വിഷയത്തിൽ അടിയന്തര വാദം കേൾക്കാനില്ലെന്ന് സുപ്രീം കോടതി
- കോക്രോച്ച് പാർട്ടി തെളിയിക്കുന്നത് യുവാക്കളുടെ നിരാശ, പ്രതിപക്ഷത്തിന് മുന്നിൽ വലിയ അവസരമെന്ന് ശശി തരൂർ
- 19 സംസ്ഥാനങ്ങളില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും ഇടിമിന്നല്‍ മഴയ്ക്കും സാധ്യത; ഐഎംഡി പ്രവചനം
- ഇനി പെട്രോളിനേക്കാള്‍ വിലക്കുറവില്‍ ഇന്ധനം ലഭിക്കും; മാസ്റ്റര്‍ പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി
- രാജ്യത്ത് ഇന്ന് മുതൽ ഇ 85 ഇന്ധനം, 5000ത്തോളം സ്പെഷ്യൽ പമ്പുകൾ, പെട്രോളിനേക്കാൾ വമ്പൻ വിലക്കുറവ്
CJP Protest in Delhi: മുൾമുനയിൽ മോദി ഭരണകൂടം; 'പാറ്റ'കളുടെ പ്രതിഷേധത്തിനു പാർട്ടി സ്ഥാപകൻ അഭിജീത് എത്തി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്
Abhijith Deepke - CJP Protest
CJP Protest in Delhi: ഇന്ന് രാജ്യതലസ്ഥാനത്ത് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പ്രതിഷേധം ഇരമ്പും. സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തി. അംബേദ്കറിന്റെ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് വിമാനത്താവളത്തിനു പുറത്തേക്ക് വന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിനു അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്‌കെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകില്ല. രാവിലെ ഒൻപതിനു പ്രതിഷേധം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്‌കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്‌കെയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നും അഭിജീത് ദീപ്‌കെ പുറത്തിറങ്ങാൻ വൈകിയതോടെ ജന്തർ മന്തറിൽ നിശ്ചയിച്ചിരുന്ന സിജെപിയുടെ പ്രതിഷേധ പരിപാടി വൈകിയേക്കും.