അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്
- വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം
- Jio 10th Anniversary Plans: ടെലികോം രംഗത്ത് ഇത് പത്താം വർഷം, ഉപഭോക്താക്കൾക്കായി പ്രത്യേക ആനിവേഴ്സറി ഓഫറുകളുമായി ജിയോ
- ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്
- ഫോൺ നമ്പർ പങ്കുവെയ്ക്കണ്ട, യൂസർ നെയിം മതി : പുതിയ പരിഷ്കരണവുമായി വാട്സാപ്പ്
55 രൂപയ്ക്ക് ആയിരത്തിലധികം ചാനലുകൾ, പ്രോ പാക്കുമായി ജിയോ ടിവി
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിനോദസൗകര്യം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ പുതിയ ജിയോ ടിവി പ്രോ പാക്ക് അവതരിപ്പിച്ചു. ഒരു മാസം വെറും 55 രൂപയ്ക്ക് ജിയോ ടിവി ആപ്പ് വഴി മൊബൈല്‍ ഫോണില്‍ ആയിരത്തിലധികം ചാനലുകളാണ് ഈ പ്ലാനിലൂടെ ലഭ്യമാവുക. 16ലധികം ഭാഷകളിലെ ചാനലുകളും ഇതില്‍ ഉള്‍പ്പെടുന്നു. സണ്‍ ടിവി നെറ്റ്വര്‍ക്ക്, ഇടിവി ഉള്‍പ്പടെ 150ലധികം പ്രീമിയര്‍ ചാനലുകള്‍ പാക്കില്‍ ലഭ്യമാകും. എന്നാല്‍ ജിയോസ്റ്റാര്റിന്റെയും സോണിയുടെയും സ്പോര്‍ട്സ് ചാനലുകള്‍ പാക്കില്‍ ലഭിക്കില്ല. വിനോദം, സിനിമ, വാര്‍ത്ത, കുട്ടികളുടെ ചാനലുകള്‍,ലൈഫ്സ്റ്റൈല്‍ ചാനലുകള്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം.
സ്റ്റാര്‍ പ്ലസ്, കളേഴ്സ്, സോണി, ഡിസ്കവറി, സണ്‍ടിവി, ഇടിവി എന്നിവയുള്‍പ്പടെ പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരുടെ നിരവധി ചാനലുകള്‍ പാക്കില്‍ ലഭ്യമാണ്. ഇതിനായി 55 രൂപ റീച്ചാര്‍ജ് ചെയ്താല്‍ ജിയോടിവി ആപ്പില്‍ സ്വന്തം ജിയോ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ലഭ്യമായ പ്രീമിയം ചാനലുകള്‍ സ്വമേധയാ ആക്ടിവേറ്റ് ചെയ്യും. സേവനം ഉപയോഗിക്കാന്‍ സജീവമായ ജിയോ പ്രീപെയ്ഡ് അല്ലെങ്കില്‍ പോസ്റ്റ്പെയ്ഡ് കണക്ഷന് നിര്‍ബന്ധമാണ്. കൂടാതെ, ഒരു സമയം ഒരു മൊബൈലില്‍ നിന്ന് മാത്രമെ ജിയോ ആപ്പ് വഴി സേവനം ഉപയോഗിക്കാനാകു. കുറഞ്ഞ നിരക്കില്‍ പ്രീമിയം ടെലിവിഷന്‍ ചാനലുകളിലേക്ക് പ്രവേശനം നല്കുന്ന ഈ പ്ലാന്‍, മൊബൈല്‍ വഴിയുള്ള ലൈവ് ടി.വി ഉപഭോഗം വര്‍ധിപ്പിക്കാന്‍ ജിയോയുടെ പുതിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.