മനുഷ്യത്വരഹിതവും ക്രൂരവും; ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ക്രൂരത ക്യാമറയില്‍ പതിഞ്ഞു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോച്ചിംഗ് സെന്ററില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍, അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുന്നത് കാണാം. വിദ്യാര്‍ത്ഥി എത്ര അപേക്ഷിച്ചിട്ടും അധ്യാപകന്‍ നിര്‍ത്തുന്നില്ല. ഒരു ഘട്ടത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് അടിക്കുകയും ചവിട്ടുകയും ചെയ്തു. സഹപാഠികളില്‍ ആരും അധ്യാപകന്റെ അക്രമം തടയാന്‍ ശ്രമിച്ചില്ല. പക്ഷേ സംഭവത്തിന്റെ ഭയത്തില്‍ അവര്‍ നിശബ്ദരായി.
വീഡിയോ പുറത്തുവന്നതോടെ അധ്യാപകന്‍ കടുത്ത വിമര്‍ശനത്തിന് വിധേയനായി. ഇരയെ പിന്തുണയ്ക്കാന്‍ മറ്റു വിദ്യര്‍ത്ഥികള്‍ ആരും മുന്നോട്ട് വന്നില്ലന്ന് പലരും കുറ്റപ്പെടുത്തി. ഇത്തരം കോച്ചിംഗ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെട്ടു. ഈ രംഗം കണ്ടതിനുശേഷം ക്ലാസ് മുറിയിലെ മറ്റ് എല്ലാ കുട്ടികളും മാനസികമായി തകര്‍ന്നിരിക്കാമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കോച്ചിംഗ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെട്ടു.
