രാഹുല്‍ ഗാന്ധിയുടെ വിജയ്ക്കൊപ്പമുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തു; കേന്ദ്രത്തെ കുറ്റപ്പെടുത്തി നേതാക്കള്‍
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിജയ്ക്കൊപ്പമുള്ള റീലും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്‍സ്റ്റാഗ്രാം റീലും ചിത്രവും ബ്ലോക്ക് ചെയ്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ടിവികെ നേതാവും നടനുമായ വിജയ് ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുത്തു. ഒരു മണിക്കൂറിനുള്ളില്‍ 12 ദശലക്ഷം ആളുകള്‍ റീല്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. രാഹുലും വിജയും ഒരുമിച്ചുള്ള ചിത്രം 46 ദശലക്ഷം ആളുകള്‍ കണ്ടു. താമസിയാതെ ഇന്‍സ്റ്റാഗ്രാം ഇത് നീക്കം ചെയ്തു. ഈ സംഭവം ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി.
എന്നാല്‍ കേന്ദ്രം എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പോസ്റ്റുകള്‍ നീക്കം ചെയ്തതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും അത് ഇന്‍സ്റ്റാഗ്രാമിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പിഴവാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.