അനുബന്ധ വാര്‍ത്തകള്‍
- രാജിവച്ച നടിമാർ മാപ്പുപറഞ്ഞാലേ തിരിച്ചെടുക്കൂ എന്നത് സിദ്ദിക്കിന്റെ മാത്രം അഭിപ്രായം, 3 ദിവസത്തിനകം അമ്മ എക്സിക്യൂട്ടീവ് വിളിക്കുമെന്ന് ജഗദീഷ്
- നാഥനില്ലാത്ത ഒരു സമരത്തിന് ആളെക്കൂട്ടേണ്ട ബാധ്യതയില്ല: തെരുവിലിറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി
- രണ്ടാം നിലക്കൽ സമരത്തിലൂടെ എന്തെങ്കിലും കിട്ടും എന്ന മോഹമാണ് ശ്രീധരൻപിള്ളക്ക്: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കടകംപള്ളി
- ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യും: മിന്നൽ പണിമുടക്കിൽ കെ എസ് ആർ ടി സിക്ക് നഷ്ടം ഒരു കോടിയെന്ന് തച്ചങ്കരി
- ശബരിമലയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും: 150 ശതമാനം ഉറപ്പെന്ന് എ പദ്മകുമാർ
മുത്തലാഖിനെതിരായ വിധിയെ അനുകൂലിച്ചവരാണ് ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത്; സംസ്ഥാന ബി ജെ പിയെ പ്രതിരോധത്തിലാക്കി സുബ്രഹ്മണ്യൻ സ്വാമി
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരേ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ ശക്തമായി വിമർശിച്ച് മുതിർന്ന ബി ജെ പി നേതാബ് സുബ്രഹ്മണ്യൻ സ്വാമി. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചവരാണ് ഇപ്പോൾ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
സബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന ആചാരത്തിന്റെ ഭാഗമായിരുന്നു എന്നാണ് പ്രതിഷേധക്കാർ വാദിക്കുന്നത്. അത്തരത്തിൽ തന്നെയായിരുന്നു മുത്തലാഖും. മുത്താലാഖ് നിരോധിച്ചുകൊണ്ടുള്ള കോടതി വിധിയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചവരാണ് ഇപ്പോൾ സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി സമരം ചെയ്യുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.
ഹിന്ദുക്കളിലെ തന്നെ പുരോഗമന ചിന്താഗതിക്കാരും പിന്തിരിപ്പൻ ചിന്താഗതിക്കാരും തമ്മിലുള്ള പോരട്ടമാണ് ഉപ്പോൾ ശബരിമലയിൽ നടക്കുന്നത്. നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണ്. അത് അംഗീകരിക്കാൻ തയ്യാറാവണം. സുപ്രീം കോടതിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു.