അനുബന്ധ വാര്‍ത്തകള്‍
- ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യും: മിന്നൽ പണിമുടക്കിൽ കെ എസ് ആർ ടി സിക്ക് നഷ്ടം ഒരു കോടിയെന്ന് തച്ചങ്കരി
- ശബരിമലയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും: 150 ശതമാനം ഉറപ്പെന്ന് എ പദ്മകുമാർ
- ശബരിമല: രാമജൻമഭൂമി സമരം കേരളത്തിൽ ആവർത്തിക്കാൻ നിർദേശം, സമരം തീവ്രമാക്കാനൊരുങ്ങി ബി ജെ പി
- കാമുകനുമായി കിടപ്പറ പങ്കിടുന്നത് കണ്ടു, ഏഴുവയസുകാരനെ മാതാവ് കൊലപ്പെടുത്തി
- അഗ്നിദേവനും ഭൂമിദേവിക്കുമുള്ള സമര്‍പ്പണം അടുക്കളകളിലും ഉണ്ടായിരുന്നു!
രണ്ടാം നിലക്കൽ സമരത്തിലൂടെ എന്തെങ്കിലും കിട്ടും എന്ന മോഹമാണ് ശ്രീധരൻപിള്ളക്ക്: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കടകംപള്ളി
പത്തനംതിട്ട: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി ജെ പി അജണ്ട നടപ്പിലാക്കുകയാണെന്നും അത് ജനം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം നിലക്കൽ സമരത്തിലൂടെ എന്തെങ്കിലും കിട്ടും എന്ന മോഹമാണ് ശ്രീധരൻപിള്ളക്ക്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാനേ സർക്കാരിന് കഴിയു. വിധി നടപ്പിലാക്കുക തന്നെ ചെയ്യും. സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരങ്ങളെ രാഷ്ട്രീയമായിതന്നെ നേരിടുമെന്ന് കടകംപള്ളി പറഞ്ഞു.