ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യും: മിന്നൽ പണിമുടക്കിൽ കെ എസ് ആർ ടി സിക്ക് നഷ്ടം ഒരു കോടിയെന്ന് തച്ചങ്കരി

Sumeesh| Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (13:49 IST)
റിസർവേഷൻ കൌണ്ടറുകൾ കുടുംബശ്രീയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ജീവനക്കാ‍ർ നടത്തിയ മിന്നൽ പണിമുടക്കിൽ നഷ്ടമായത് ഒരു കോടിയെന്ന് എം ഡി ടോമിന്‍ തച്ചങ്കരി. ജീവനക്കാര്‍ പത്ത് ലക്ഷം യാത്രക്കാരെ മൂന്നര മണിക്കൂര്‍ നേരം ബുദ്ധിമുട്ടിലാക്കിയെന്നും തച്ചങ്കരി പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോകുന്നവരാണ് ബസില്‍ യാത്രചെയ്യുന്നത്. പരീക്ഷയ്ക്ക് പോകുന്നവരും ജോലിക്ക് പോകുന്നവരും സമരം കാരണം വലിയ ബുദ്ധിമുട്ടിലായി . ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് യാത്രക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്നാണെന്ന് ഓര്‍ക്കണം.

സംഘടിത ശക്തിയുടെ പേരിൽ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്ന സമീപനമാണ് ജീവനക്കാരില്‍നിന്ന് ഉണ്ടായത്. പരാതിയുണ്ടെങ്കില്‍ തന്നെ സമീപിക്കുകയാണ് വേണ്ടത്. ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യുമെന്നും തച്ചങ്കരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :