അനുബന്ധ വാര്‍ത്തകള്‍
- പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തുടരുന്നു, കസ്‌റ്റഡിയിലായവര്‍ മദ്യലഹരിയില്‍, വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു - മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം
- ശബരിമല; തന്ത്രികുടുംബാംഗം ദേവകി അന്തർജനത്തെയും മകളേയും അറസ്റ്റ് ചെയ്ത് നീക്കി
- ശബരിമല: രാമജൻമഭൂമി സമരം കേരളത്തിൽ ആവർത്തിക്കാൻ നിർദേശം, സമരം തീവ്രമാക്കാനൊരുങ്ങി ബി ജെ പി
- 'മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് അഴിഞ്ഞാട്ടക്കാരികളെ'; നിലപാട് കടുപ്പിച്ച് പി സി ജോർജ്
- സ്ത്രീകള്‍ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്
ശബരിമലയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും: 150 ശതമാനം ഉറപ്പെന്ന് എ പദ്മകുമാർ
ശബരിമല വിഷയത്തിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ഇക്കാര്യത്തിൽ 150 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നട തുറക്കുന്ന പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എ പദ്മകുമാർ
രാഷ്ട്രീയമോ മറ്റ് താൽപര്യങ്ങളോ ബോർഡിനില്ല. പന്തളം രാജകുടുംബത്തെയും തന്ത്രികുടുംബത്തെയും പൂർണമായും വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ പരിഹരിക്കും. ചർച്ചക്ക് വിളിച്ചപ്പോൾതന്നെ വന്നിരുന്നെങ്കിൽ കൂടുതൽ സമയം ലഭിക്കുമായിരുന്നു. 19ന് നടക്കുന്ന യോഗം വരെ ക്ഷമിക്കാം എന്ന് എ പദ്മകുമാർ വ്യക്തമാക്കി.