അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ലോക്ഡൗണ്‍ നാളെ അവസാനിക്കും
- കോവിഡ് മരണം തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതിയായി
- കൊല്ലത്ത് ഷോക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും ദാരുണാന്ത്യം
- സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഇന്ന് ലോക രക്തദാനദിനം: പൊലീസ് മേധാവി രക്തം ദാനം ചെയ്തു
ബിജെപിയെ പിന്തുണച്ചതിന് ചെറുമകന്റെ മുന്നിലിട്ട് 60കാരിയെ ബലാത്സംഗം ചെയ്തു: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ 60കാരിയും 17കാരിയും സുപ്രീം കോടതിയില്‍
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബലാത്സംഗ പരാതിയുമായി 60 കാരിയും 17 കാരിയും സുപ്രീംകോടതിയെ സമീപിച്ചു. ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്തന്നാണ് പരാതി. മെയ് നാലിന് 60കാരിയുടെ വീട്ടില്‍ ആക്രമിച്ച് കയറുകയും മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മേദിനിപൂര്‍ സ്വദേശിയായ സ്ത്രീയുടെ പരാതി സ്വീകരിച്ചില്ലെന്നും പറയുന്നു. മെയ് ഒന്‍പതിനായിരുന്നു 17കാരി ബലാത്സംഗം ചെയ്യപ്പെട്ടത്. പീഡനത്തില്‍ ബോധം നഷ്ട്‌പ്പെട്ട പെണ്‍കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.