ഇന്ന് ലോക രക്തദാനദിനം: പൊലീസ് മേധാവി രക്തം ദാനം ചെയ്തു

ശ്രീനു എസ്| Last Updated: തിങ്കള്‍, 14 ജൂണ്‍ 2021 (20:37 IST)
ലോക രക്തദാനദിനാചരണത്തോടനുബന്ധിച്ച് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നടത്തിയ രക്തദാനക്യാമ്പില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രക്തം ദാനം ചെയ്തു.

കേരളാ പോലീസും കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. 25 പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു. എ.ഡി.ജി.പി കെ.പത്മകുമാര്‍, ഡി.ഐ.ജി പി.പ്രകാശ്, എസ്.എ.പി കമാണ്ടന്റ് ബി.അജിത് കുമാര്‍, കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ സിനു കടകമ്പള്ളി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :