കൊല്ലത്ത് ഷോക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും ദാരുണാന്ത്യം

ശ്രീനു എസ്| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (08:18 IST)
കൊല്ലത്ത് ഷോക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും ദാരുണാന്ത്യം. കൊല്ലം പ്രാക്കുളത്ത് ദമ്പതികളായ സന്തോഷ്, റംല അയല്‍വാസിയായ ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രിക് ഉപകരണം നന്നാക്കുന്നതിനിടെ റംലയ്ക്കാണ് ഷോക്കേറ്റത്. തുടര്‍ന്ന് ഇവരെ രക്ഷിക്കാനെത്തിയ സന്തോഷിനും ശ്യാംകുമാറിനും ഷോക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിലവില്‍ രണ്ടുപേരുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലും ഒരാളുടേത് ജില്ലാ ആശുപത്രിയിലുമാണ് ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :