സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശ്രീനു എസ്| Last Updated: ചൊവ്വ, 15 ജൂണ്‍ 2021 (07:59 IST)
സംസ്ഥാനത്ത് തുടരുന്നതിനാല്‍ ഇന്ന് മൂന്നുജില്ലകളില്‍ ഓറഞ്ച്

അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ 14 ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. 24 മണിക്കൂറില്‍ 115.5 എംഎം മുതല്‍ 204.4 എംഎം വരെ മഴലഭിക്കാവുന്ന സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :