ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ
ജൂലൈ മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്
സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷനും ഇന്നുമുതൽ നൽകും. രണ്ടിനുമായി 1,080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
ജൂലൈ മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. മേയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം വൈകിയത് വിവാദമായിരുന്നു. സംസ്ഥാനത്ത് ആകെ 51,70,015 പേർക്കാണ് ഈ മാസം ക്ഷേമ പെൻഷൻ ലഭിക്കുക.
അതേസമയം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സ്ത്രീസുരക്ഷ പദ്ധതി നിലച്ചു. അർഹരായ സ്ത്രീകൾക്കു പ്രതിമാസം ആയിരം രൂപ ലഭിക്കുന്ന പദ്ധതി യുഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് പൂർണമായി നിലച്ചത്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കാൻ സർക്കാർ തയ്യാറല്ലെന്നാണ് വിവരം.