അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: 'ദേ എത്തി കാലവർഷം'; സംസ്ഥാനത്ത് മഴ കനക്കും, വേണം ജാഗ്രത
- 'പുലര്‍ച്ചെ നാല് മണിക്ക് എന്തിനാണ് പുറത്തിറങ്ങുന്നത്': കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ പോലീസ് സമീപനത്തെച്ചൊല്ലി വിവാദം
- വിഡി സതീശന്റെ അര്‍ത്ഥനഗ്ന ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി; രണ്ടുപേര്‍ക്കെതിരെ കേസെടുത്തു
- Kerala Rain : സംസ്ഥാനത്ത് കാലവർഷം നാളെയെത്തും, ഇന്ന് കനത്ത മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- കണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തി; അകത്ത് രക്തക്കറ, സമീപത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍
ക്ഷേമ പെൻഷൻ വിതരണം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ; പ്രായമായവരെ അടക്കം വരിനിർത്തി
പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നു
ക്ഷേമ പെൻഷൻ വിതരണം വിവാദമാക്കി യുഡിഎഫ്. മലപ്പുറം പുൽപ്പറ്റ കാരാപ്പറമ്പിൽ ക്ഷേമ പെൻഷൻ വിതരണം നടത്തിയത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ. പ്രായമായവർ ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പെൻഷൻ നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നു. വീടുകളിൽ എത്തിച്ചു നൽകാൻ 25 രൂപ വീതം സർക്കാർ കൂടുതൽ നൽകുന്നുണ്ട്. വീടുകളിൽ എത്തിച്ചു നൽകേണ്ട ക്ഷേമ പെൻഷനാണ് പ്രായമായവരെ അടക്കം വരിനിർത്തി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിതരണം ചെയ്തത്.
സർക്കാർ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ക്ഷേമ പെൻഷൻ വിതരണം ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രതികരിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽവച്ച് ക്ഷേമ പെൻഷൻ വിതരണംചെയ്തത് ശരിയായ നടപടിയല്ല. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ എല്ലാവരും രാഷ്ട്രീയമുള്ളവരല്ല. ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. എല്ലാ ഗുണഭോക്താക്കളെയും പരിഗണിച്ച് തികച്ചും ജനാധിപത്യപരമായി വിതരണംചെയ്യേണ്ട പെൻഷൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയത് തികച്ചും പ്രാകൃതമായ നിലപാടാണെന്നും സിപിഎം വിമർശിച്ചു.