ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല
ബക്രീദ് ആഘോഷത്തിനു മുൻപ് പെൻഷൻ വിതരണം സാധ്യമാകില്ലെന്നാണ് വിവരം
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വൈകുന്നു. 25 മുതൽ കൊടുത്തു തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും വിതരണം ആരംഭിച്ചിട്ടില്ല. സംസ്ഥാന ഖജനാവിൽ 5,000 കോടിക്കു മുകളിൽ ട്രഷറി ബാലൻസുണ്ട്. എന്നിട്ടും ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കാത്തതിനു കാരണം വ്യക്തമല്ല.
ബക്രീദ് ആഘോഷത്തിനു മുൻപ് പെൻഷൻ വിതരണം സാധ്യമാകില്ലെന്നാണ് വിവരം. മുൻ വർഷങ്ങളിൽ ഉത്സവസമയങ്ങളിൽ മുൻകൂട്ടി പെൻഷൻ വിതരണം ചെയ്യുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ അത് പാളിയിരിക്കുകയാണ്.