വയനാട് പുനരധിവാസം: പൂർണമായി കൈവിട്ട് സർക്കാർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു
അതേസമയം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിലേക്ക് പുതിയ നിയമനം ഇല്ല
വയനാട് ടൗൺഷിപ്പ് പദ്ധതിയെ കൈവിട്ട് സതീശൻ സർക്കാർ. ഐഎഎസ് ഉദ്യോഗസ്ഥ തലത്തിലെ അഴിച്ചുപണിക്കു പിന്നാലെ ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
പുനരധിവാസ പദ്ധതി ഇപ്പോൾ നാഥനില്ലാ കളരിയായിരിക്കുകയാണ്. 2026 ജൂൺ എട്ടിനു പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ടൗൺഷിപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയിരുന്ന ജെ.ഒ.അരുണിനെ ആ സ്ഥാനത്തുനിന്ന് മാറ്റി. പകരം പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസർ ആയും ജലഗതാഗത ഡയറക്ടറായും നിയമിച്ചു.
അതേസമയം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിലേക്ക് പുതിയ നിയമനം ഇല്ല. പദ്ധതിയുടെ മേൽനോട്ടത്തിനു ആളില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. തുടർച്ചയായ നിരീക്ഷണത്തിനു വേണ്ടിയാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ നിയോഗിച്ചിരുന്നു. അങ്ങനെയൊരു സ്ഥാനം ഇല്ലെങ്കിൽ പദ്ധതിയിൽ വീഴ്ച സംഭവിക്കുമെന്നാണ് മുൻ സർക്കാരിന്റെ കാലത്ത് റവന്യു മന്ത്രിയായിരുന്ന കെ.രാജൻ പ്രതികരിച്ചത്.