1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Budget No Pension Increase

കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ സതീശന്റെ ബജറ്റ്; പെൻഷൻ വർധിപ്പിക്കില്ല

മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച എല്ലാ ബജറ്റുകളിലും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ ശക്തമായി വിമർശിച്ചിരുന്നു

VD Satheesan
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. കേന്ദ്രത്തിനെതിരെ ബജറ്റിൽ ഒരുവാക്ക് പോലുമില്ല. സംസ്ഥാനത്തിനു അർഹതപ്പെട്ട ഫണ്ടുകൾ അടക്കം കേന്ദ്രം തടഞ്ഞുവയ്ക്കുകയാണ്. എന്നിട്ടും മോദി സർക്കാരിനെതിരെ ബജറ്റിൽ മിണ്ടാട്ടമില്ല. 
 
മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച എല്ലാ ബജറ്റുകളിലും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ ശക്തമായി വിമർശിച്ചിരുന്നു. സതീശൻ സർക്കാരിനു ബിജെപി അനുഭാവമുണ്ടെന്ന വിമർശനങ്ങൾ ശക്തിപ്പെടുത്തുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ്. 
 
അതേസമയം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ക്ഷേമ പെൻഷനെ കുറിച്ചും ബജറ്റിൽ പരാമർശമില്ല. അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ 3,000 രൂപയാക്കുമെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലും ഇന്ന് അവതരിപ്പിച്ച ആദ്യ ബജറ്റിലും ക്ഷേമ പെൻഷൻ വർധനവില്ല.