അനുബന്ധ വാര്‍ത്തകള്‍
- വയനാട് പുനരധിവാസം: പൂർണമായി കൈവിട്ട് സർക്കാർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു
- ഇനി ഞാന്‍ അമ്മ അംഗമല്ല, പറയാനുള്ളതെല്ലാം തുറന്നു പറയും: അമ്മ അംഗത്വം രാജിവച്ച് ശ്വേത മേനോന്
- ലോകകപ്പ് സമയത്തെ പവർകട്ട് തുടരാൻ സർക്കാർ
- 'അമ്മ'യിൽ കൂട്ടരാജി; ഒരു വർഷം പൂർത്തിയാക്കാതെ ശ്വേതയും ടീമും പടിയിറങ്ങി
- ലോകകപ്പ് ആരാധകർക്കു നിരാശ; പവർകട്ട് തുടരാൻ സർക്കാർ
'അതൊന്നും തീരുമാനിച്ചിട്ടില്ല'; സ്ത്രീസുരക്ഷാ പെൻഷൻ നിർത്തുമെന്ന സൂചന നൽകി മുഖ്യമന്ത്രി
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്ത്രീ സുരക്ഷാ പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല
എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീസുരക്ഷ പെൻഷൻ നിർത്താൻ യുഡിഎഫ് സർക്കാർ. അർഹരായ സ്ത്രീകൾക്കു പ്രതിമാസം ആയിരം രൂപ വീതം ലഭിക്കുന്ന ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ വി.ഡി.സതീശൻ സർക്കാരിനു താൽപര്യമില്ല.
സ്ത്രീ സുരക്ഷ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നാണ് സതീശൻ നിയമസഭയിൽ പറഞ്ഞത്. സ്ത്രീ സുരക്ഷ പെൻഷൻ തുടരുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സതീശൻ പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ സുപ്രധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ യുഡിഎഫ് സർക്കാരിനായിട്ടില്ല.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്ത്രീ സുരക്ഷാ പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല. രണ്ട് മാസത്തെ സ്ത്രീ സുരക്ഷാ പെൻഷൻ ആണ് മുടങ്ങി കിടക്കുന്നത്. മാത്രമല്ല പദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ പുതുതായി ലഭിച്ചിരിക്കുന്ന അപേക്ഷകളിലും യുഡിഎഫ് സർക്കാർ തീരുമാനമെടുത്തില്ല.