1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

കഴിഞ്ഞദിവസം മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു

Wayanad
കഴിഞ്ഞദിവസം മാനന്തവാടിയില്‍ മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ചരിഞ്ഞത്. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ മാനന്തവാടിയെ പരിഭ്രാന്തിയിലാഴ്ത്തിയ തണ്ണീര്‍ക്കൊമ്പനെ ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടി വച്ചത്. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ പിടികൂടിയത്. കര്‍ണാടക വനം വകുപ്പിന് കൈമാറിയ ശേഷമായിരുന്നു സംഭവം.
 
അതേസമയം ആന ചരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് വ്യക്തതയില്ല. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില പരിശോധിച്ചതിന് ശേഷം ആനയെ ബന്ദിപ്പൂര്‍ വനത്തിലേക്ക് തുറന്ന് വിടാനായിരുന്നു തീരുമാനം.
അടുത്ത ലേഖനം
Loksabha Election 2024: 300 സീറ്റിൽ മത്സരിച്ചാൽ 40 എങ്കിലും വിജയിക്കാനുള്ള ത്രാണി കോൺഗ്രസിനുണ്ടോ? പിന്നെ എന്തിനാണ് ഇത്രയും അഹങ്കാരമെന്ന് മമത