ലോക്‌സഭാ തിരഞ്ഞെടുപ്പ്: റിട്ടേണിംഗ് ഓഫീസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 ഫെബ്രുവരി 2024 (15:34 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചുമതല വഹിക്കുന്ന അസി.റിട്ടേണിംഗ് ഓഫീസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. ഡെപ്യൂട്ടികളക്ടര്‍മാരും സബ്കളക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കിയത്.
കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ മൂന്ന് ഘട്ടങ്ങളായാണ് പരിശീലനം നല്‍കിയത്.

ലക്ഷദ്വീപില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനത്ത് പരിശീലനം നല്‍കി.
കൊല്ലത്ത് ചൊവ്വാഴ്ച നടന്ന പരിശീലന പരിപാടിയില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ അസി.റിട്ടേണിംഗ് ഓഫീസര്‍മാരുമായി സംവദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :