അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടിയിട്ട്; ഭിന്നശേഷിക്കാരന്‍ തൂങ്ങിമരിച്ചു

pappachan
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ജനുവരി 2024 (16:28 IST)
pappachan
അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ തൂങ്ങിമരിച്ചു.
കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടില്‍ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് എന്ന പാപ്പച്ചന്‍ ആണ് മരിച്ചത്.
74 വയസായിരുന്നു. നേരത്തേ വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പാപ്പച്ചന്‍ പഞ്ചായത്ത് ഓഫീസില്‍ കത്തു നല്‍കിയിരുന്നു. ഇദ്ദേഹത്തിന് കിടപ്പു രോഗിയായ മകളുമുണ്ട്. രണ്ടുപേര്‍ക്കും കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ല.

അതേസമയം കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ഖന്നാനഗര്‍ കൊഴുപ്പിള്ളി മണിയുടെ മകന്‍ ബിനു (39) വാണ് ഭാര്യ ഷീജയെ (40) വീട്ടില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയും മക്കളായ അഭിനവ് (11), അനുഗ്രഹ (5) എന്നിവരെ വെട്ടി പരിക്കേല്പിക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് പോയ ബിനുവിനെ കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് പുറകുവശത്തുള്ള റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :