1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

'തന്റെ മരണത്തിന് ഉത്തരവാദി നിലമ്പൂര്‍ പൊലീസ്': പ്രണയവിഷയത്തില്‍ പൊലീസ് വിളിപ്പിച്ച യുവാവ് വീഡിയോ ചെയ്ത ശേഷം ജീവനൊടുക്കി

jaseeth
jaseeth
പ്രണയവിഷയത്തില്‍ പൊലീസ് വിളിപ്പിച്ച യുവാവ് വീഡിയോ ചെയ്ത ശേഷം ജീവനൊടുക്കി. നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ജാസിത് ആണ് ജീവനൊടുക്കിയത്. സാമൂഹ്യമാധ്യമത്തില്‍ പൊലീസിനെതിരെ ആരോപണങ്ങളടങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. താന്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല. മരിച്ചാല്‍ നിലമ്പൂര്‍ പൊലീസും യുവതിയുടെ അമ്മയും ആയിരിക്കും ഉത്തരവാദികളെന്ന് യുവാവ് വിഡിയോയില്‍ ആരോപിക്കുന്നു. തന്റെ ഫോണിലെ ചില രേഖകള്‍ പൊലീസ് നശിപ്പിച്ചെന്നും യുവാവ് പറയുന്നുണ്ട്.
 
പ്രണയ വിഷയത്തില്‍ പൊലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്ന് ജാസിത് പറഞ്ഞു. പൊലീസിനെതിരെ യുവാവിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ജാസിതിനെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Ranjith Sreenivas Murder Case: രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ! അപൂര്‍വം