1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു; കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍

iva
iva
വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഉടന്‍തന്നെ കുഞ്ഞിനെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. യഥാര്‍ത്ഥ മരണകാരണം ഇതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുവെന്നാണ് പൊലീസ് പറയുന്നത്.
 
പ്രായഭേദമില്ലാതെ ഇപ്പോള്‍ കുഴഞ്ഞുവീണ് മരണം നിരവധി നടക്കുകയാണ്. കൊച്ചുകുട്ടികളിലും ഹൃദയസ്തംഭനം പോലുള്ള അവസ്ഥകളും കണ്ടുവരുന്നു. കഴിഞ്ഞമാസമാണ് പാണ്ടിക്കാട് കാളംകാവില്‍ മൂന്നര വയസുകാരന്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്‌നിയുടെയും മകന്‍ റസല്‍ ആണ് മരിച്ചത്. അമീറിന്റെ തറവാട്ടുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Mamata Banerjee: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി