പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 19 ജനുവരി 2024 (16:31 IST)
വയനാട്: അമ്മയുടെ പ്രസവത്തിനു കൂട്ടിരിപ്പിനായി എത്തിയ പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കർണ്ണാടക സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക കുട്ട കെ.ബേഗഡ മത്തിക്കാട് എസ്റ്റേറ്റിലെ മണിവണ്ണൻ എന്ന 21 കാരനാണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.

2023 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട് മെഡിക്കൽ കോളേജിൽ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവാവ് അവിടെ പ്രസവത്തിനെത്തിയ മറ്റൊരു യുവതിയുടെ മകളെ പ്രലോഭിപ്പിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കി. പ്രസവത്തിനെത്തിയ മാതാവിന് കൂട്ടിനിരിക്കാനായിരുന്നു പെൺകുട്ടി അവിടെ എത്തിയത്.

പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തായതോടെ പോലീസിൽ പരാതിയായി. പോലീസ് അന്വേഷണം നടത്തി പിടികൂടുകയായിരുന്നു. പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :