യുഡിഎഫിൽ പൊട്ടിത്തെറി; സതീശനെതിരെ ആഞ്ഞടിച്ച് സുധീരൻ
ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ എതിർപ്പുണ്ട്. നിയമസഭാ സമ്മേളനത്തിൽ തന്നെ കൃത്യമായ ഒരു തീരുമാനം പറഞ്ഞിരുന്നെങ്കിൽ നന്നാകുമായിരുന്നു
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നൽകാനുള്ള വി.ഡി.സതീശന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഈ തീരുമാനവുമായി മുന്നോട്ടു പോയി വിശ്വാസ്യത തകർക്കരുതെന്ന് സുധീരൻ പറഞ്ഞു.
ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ എതിർപ്പുണ്ട്. നിയമസഭാ സമ്മേളനത്തിൽ തന്നെ കൃത്യമായ ഒരു തീരുമാനം പറഞ്ഞിരുന്നെങ്കിൽ നന്നാകുമായിരുന്നു. ചർച്ച അനിവാര്യമാണ്, കോൺഗ്രസിലും യുഡിഎഫിലും ചർച്ച വേണം. ആ ചർച്ചയൊക്കെ ആദ്യമേ ചെയ്തിട്ട് വേണമായിരുന്നു ബാക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. ഈ ചർച്ചയുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് - വി.എം.സുധീരൻ പറഞ്ഞു.
സതീശൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആരോപണമുണ്ട്. മുന്നണിയിലോ പാർട്ടിയിലോ ഇതേ കുറിച്ച് ചർച്ച നടന്നിട്ടില്ല. എക്‌സൈസ് മന്ത്രി എം.ലിജുവിനും ഇതേ കുറിച്ച് അറിവില്ലായിരുന്നു എന്നാണ് സൂചന.