അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ദ്വാരപാലക ശില്പ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യും
- ശബരിമലയില്‍ നെയ്യ് വില്‍പ്പനയില്‍ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തന്ത്രിയെ ദ്വാരപാലക ശില്പ കേസിലും പ്രതിയാക്കും
- ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിൽ
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കേസ് എടുത്തത്. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരിശോധനയില്‍ 36 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ നെയ് വില്‍പ്പന ചുമതലയില്‍ ഉണ്ടായിരുന്ന 33 പേര് പ്രതികളാണ്.
2025 നവംബര്‍ 17 നും 2026 ജനുവരി 2 നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ഈ കാലയളവില്‍ 35,000 ത്തിലധികം നെയ്യ് പാക്കറ്റുകള്‍ ശരിയായ കണക്കില്ലാതെ വിറ്റഴിച്ചു. അതിന്റെ ഫലമായി 35 ലക്ഷത്തിലധികം രൂപയുടെ ദുരുപയോഗം നടന്നു. ക്രമക്കേടിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണെന്ന് വിശേഷിപ്പിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ശബരിമല സ്പെഷ്യല്‍ കമ്മീഷണറും ദേവസ്വം വിജിലന്‍സും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണം നടത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിക്കാന്‍ കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരമായിരിക്കും അന്വേഷണം നടത്തുക. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.