ബിജെപിക്കെതിരായ അടിയന്തര പ്രമേയത്തിനു അനുമതി നൽകാതെ സതീശൻ സർക്കാർ
'പെട്രോൾ - ഡീസൽ വില വർധനവ് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്
പ്രതിപക്ഷം ആദ്യമായി കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ച് യുഡിഎഫ് സർക്കാർ. ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ മോദി സർക്കാരിനെതിരായ അടിയന്തര പ്രമേയത്തെ മുഖ്യമന്ത്രി വി.ഡി.സതീശൻ എതിർക്കുകയായിരുന്നു.
'പെട്രോൾ - ഡീസൽ വില വർധനവ് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയാണ് ഇതിനു കാരണമെന്നാണ് ന്യായീകരണം. അതിനു മുൻപുള്ള മൂന്ന് വർഷത്തിൽ എണ്ണവില വീപ്പയ്ക്ക് 70 ഡോളർ ആയിരുന്നു. അപ്പോഴും രാജ്യത്ത് ഇന്ധന വിലയിൽ കുറവ് ഉണ്ടായിട്ടില്ല. വില വർധനവ് ആ സമയത്തും ഉണ്ടായിരുന്നു,' പിണറായി പറഞ്ഞു.
നേരത്തെ ഇന്ധനവില ഉയരുമ്പോൾ സർക്കാരിനെതിരെയാണ് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന സതീശൻ പറഞ്ഞിരുന്നത്. അധിക സെസ് സംസ്ഥാനം കുറയ്ക്കണമെന്നായിരുന്നു ആവശ്യം. അന്ന് പറഞ്ഞ കാര്യത്തിൽ ഇപ്പോഴും മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോ? അതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്നറിയണമെന്നും പിണറായി പറഞ്ഞു.