കോടതി ഉത്തരവ് വന്ന ശേഷം തുടർ നടപടിയെന്ന് ഇഡി; വീണയെ ഉടൻ ചോദ്യം ചെയ്യില്ല
സിഎംആർഎല്ലിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും ഇഡി സമൻസ് അയക്കുക
സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി-യെ ഉടൻ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഇഡി. സാങ്കേതികമായി വീണയ്‌ക്കെതിരെ തെളിവുകൾ കുറവാണെന്നാണ് ഇഡി വിലയിരുത്തൽ.
സിഎംആർഎല്ലിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും ഇഡി സമൻസ് അയക്കുക. കോടതി ഉത്തരവ് പരിശോധിച്ചാകും തുടർനടപടിയെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.
സിഎംആർഎല്ലിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ചയാണ് വിധി പറയുക. അതുവരെ സിഎംആർഎല്ലിനെതിരെ യാതൊരുവിധ കർശന നടപടികളും പാടില്ലെന്നാണ് ഇഡിക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്.
സിഎംആർഎൽ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസ്സങ്ങളിലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ ടിയുടെ ചോദ്യം ചെയ്യൽ ഉടനുണ്ടാകില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.