1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Punarjani case Clean chit

സതീശന് ക്ലീൻ ചിറ്റ് നൽകി ചെന്നിത്തല

സതീശനെതിരെ തെളിവില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു

Cabinet Ministers, V D Satheesan, Kerala Politics, Kerala Elections
പുനർജനി ഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻ ചിറ്റ്. സതീശനെതിരായ കേസ് അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 
 
സതീശനെതിരെ തെളിവില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലൻസ് പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ കേസിൽ നിന്നും സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
 
2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കാൻ ധനസമാഹരണം നടത്താനായി സതീശൻ വിദേശയാത്ര നടത്തിയെന്നും അതിലൂടെ ധനസമാഹരണം നടത്തിയെന്നും നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ഈ ഫണ്ട് കൊണ്ട് വീടുകൾ നിർമിച്ചു നൽകിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ കേസിൽ സതീശനു യാതൊരു ബന്ധവുമില്ലെന്നാണ് ചെന്നിത്തല പറയുന്നത്. 
അടുത്ത ലേഖനം
ഇങ്ങനൊരു തോൽവി പ്രതീക്ഷിച്ചതല്ല, വെള്ളാപ്പള്ളി മുതൽ പയ്യന്നൂരും തളിപറമ്പും വരെ പാളി, തുറന്ന് പറഞ്ഞ് എ എൻ ഷംസീർ