1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Posters in Kozhikode

അടങ്ങാതെ സതീശൻ ഗ്രൂപ്പ്; കോഴിക്കോടും പോസ്റ്ററുകൾ

സതീശന്റെ ചിത്രങ്ങൾ സഹിതമാണ് നഗരത്തിൽ പലയിടത്തും പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്

VD Satheesan, Congress, Kerala Assembly, Rahul Mamkoottathil,വി ഡി സതീശൻ,കേരള കോൺഗ്രസ്, കേരള അസംബ്ലി ,രാഹുൽ മാങ്കൂട്ടത്തിൽ
കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള പോര് മുറുകുന്നു. ചർച്ചകൾ നിർത്തിവയ്ക്കണമെന്ന് കെപിസിസി നിർദേശിച്ചിട്ടും വി.ഡി.സതീശൻ അനുകൂലികൾ പോസ്റ്റർ യുദ്ധം തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ സതീശൻ അനുകൂലികളുടെ പോസ്റ്ററുകളും ഫ്‌ളക്‌സും പ്രത്യക്ഷപ്പെട്ടു. 
 
സതീശന്റെ ചിത്രങ്ങൾ സഹിതമാണ് നഗരത്തിൽ പലയിടത്തും പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. സതീശൻ മലയാളക്കരയെ നയിക്കട്ടെ എന്നാണ് പോസ്റ്ററുകളിൽ. ഇന്നലെ എറണാകുളത്ത് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായ പോസ്റ്ററുകൾ വന്നിരുന്നു. ഇതിൽ വി.ഡി.സതീശനെതിരെയായിരുന്നു പരാമർശങ്ങൾ. ഇതിന് മറുപടി കൂടിയാണ് ഇപ്പോൾ കോഴിക്കോട് വന്നിരിക്കുന്ന പോസ്റ്ററുകൾ. 
 
അതേസമയം മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള പോരിൽ ഹൈക്കമാൻഡിനു കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി ചർച്ചകൾ നിർത്തിവയ്ക്കണമെന്ന് ഹൈക്കമാൻഡ് താക്കീത് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും ദീപാദാസ് മുൻഷി അതൃപ്തി അറിയിച്ചു.
About Writer
WEBDUNIA
അടുത്ത ലേഖനം
ഇറാനെ സാമ്പത്തികമായി തകര്‍ക്കും; ഹോര്‍മോസില്‍ ദീര്‍ഘകാല ഉപരോധത്തിനൊരുങ്ങി അമേരിക്ക