1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Will economically destroy Iran

ഇറാനെ സാമ്പത്തികമായി തകര്‍ക്കും; ഹോര്‍മോസില്‍ ദീര്‍ഘകാല ഉപരോധത്തിനൊരുങ്ങി അമേരിക്ക

US - Iran
ഇറാനെ സാമ്പത്തികമായി തകര്‍ക്കാന്‍ ഹോര്‍മോസില്‍ ദീര്‍ഘകാല ഉപരോധത്തിനൊരുങ്ങി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരിട്ടുള്ള സൈനിക ആക്രമണങ്ങളെക്കാളും നീണ്ട ഉപരോധങ്ങള്‍ക്ക് ഇറാനെ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. 
 
ഇറാന്റെ എണ്ണ കയറ്റുമതിയില്‍ കുറവുണ്ടായതോടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സംഭരണ കേന്ദ്രങ്ങള്‍ നിറയുന്നതോടെ എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരാകും. ഇത് എണ്ണ വില്പനയെ ആശ്രയിച്ച് കഴിയുന്ന രാജ്യത്തിന്റെ വരുമാനത്തെ തകര്‍ക്കും.
 
അതേസമയം ഹോര്‍മൂസില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതിനേരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. യുദ്ധത്തിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക്  ഹോര്‍മൂസിനെ പുനസ്ഥാപിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. കൂടാതെ മേഖലയ്ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ സംയുക്ത പദ്ധതികള്‍ വേഗത്തില്‍ ആകണമെന്ന് ജിസിസി കൂട്ടായ്മ തീരുമാനിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ