1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Assembly VD Satheesan Ministry portfolio allocation

അനിൽകുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതിയെന്ന് സൂചന: വകുപ്പ് വിഭജനം പൂർത്തിയായി, പട്ടിക ഗവർണർക്ക് കൈമാറി

തുടക്കത്തില്‍ കേട്ടതില്‍ നിന്നും വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പ് വിഭജനത്തിലുണ്ടായിട്ടുണ്ടെന്നാണ് വിവരം.

Cabinet Ministers, V D Satheesan, Kerala Politics, Kerala Elections
വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമെ കയര്‍ വകുപ്പിന്റെ ചുമതലയും രമേശ് ചെന്നിത്തലയ്ക്കാണ്.
 
തുടക്കത്തില്‍ കേട്ടതില്‍ നിന്നും വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പ് വിഭജനത്തിലുണ്ടായിട്ടുണ്ടെന്നാണ് വിവരം.  രാവിലെ മുഖ്യമന്ത്രി വി ഡി സതീശന്‍ വകുപ്പ് വിഭജനപട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പ്രധാന വകുപ്പായ റവന്യൂവിന്റെ ചുമതലയാണ് നല്‍കുക എന്ന് കേട്ടിരുന്നതെങ്കിലും അവസാന നിമിഷം അത് എ പി അനില്‍കുമാറിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അനില്‍കുമാറിന് ലഭിക്കുമെന്ന് കേട്ടിരുന്ന വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് സണ്ണി ജോസഫിനെന്നാണ് സൂചന.
 
ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ പരസ്പരം വെച്ചുമാറുന്നത് സംബന്ധിച്ച് ലീഗും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്താത്തതായിരുന്നു മുഖ്യ തടസം.  ഫിഷറീസ് ലീഗിന് വിട്ടുകൊടുക്കരുതെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലും ഉയര്‍ന്നിരുന്നു. ലീഗിന് ഫിഷറീസ് കൊടുക്കുന്നതില്‍ ലത്തീന്‍ സഭാ നേതൃത്വവും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമായത്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം