അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രമാകും; വരുമാന പരിധിയില്ലാതെ യാത്ര
- സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് മൂന്നാം ദിവസം; യുഡിഎഫിൽ അടി തുടരുന്നു, വകുപ്പ് വിഭജനം പൂർത്തിയായില്ല
- എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു, സര്‍ക്കാരിന്റെ പ്രതികരണം തേടി
- 'കെഎസ്ആര്‍ടിസി നടത്തിക്കൊണ്ടുപോകാന്‍ സതീശന് വീട്ടില്‍ നിന്ന് കൊണ്ടുവരും'; മുഖ്യമന്ത്രിക്കെതിരെ എംഎം മണിയുടെ വിവാദ പരാമര്‍ശം
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന്; സമവായമായി, ലത്തീൻ സഭ പ്രതിഷേധം അറിയിക്കും
മുസ്ലിം ലീഗിൽ നിന്നുള്ള വി.അബ്ദുൾ ഗഫൂർ ഫിഷറീസ് - സാമൂഹിക നീതി വകുപ്പ് മന്ത്രിയാകും
മന്ത്രിമാരുടെ വകുപ്പ് നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിനു കൈമാറാൻ കോൺഗ്രസിൽ തീരുമാനമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കുന്നതിനാലാണ് ഫിഷറീസ് വകുപ്പ് ലീഗിനു നൽകുന്നത്.
മുസ്ലിം ലീഗിൽ നിന്നുള്ള വി.അബ്ദുൾ ഗഫൂർ ഫിഷറീസ് - സാമൂഹിക നീതി വകുപ്പ് മന്ത്രിയാകും. ഉന്നത വിദ്യാഭ്യാസം ലീഗിന് കൊടുത്ത് ഫിഷറീസ് വകുപ്പ് ഏറ്റെടുത്താൽ ലത്തീൻ സഭ ഒഴികെയുള്ള ക്രൈസ്തവ സഭകൾ എതിരാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
പൊതു വിദ്യാഭ്യാസം ലീഗിന് നൽകുകയും ഉന്നത വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കാനുമാണ് തീരുമാനം. എന്നാൽ ഉന്നത വിദ്യാഭ്യാസം വിട്ടുകൊടുക്കുമ്പോൾ ഫിഷറീസ് വകുപ്പ് വിട്ടുതരണമെന്ന് ലീഗ് ആവശ്യപ്പെടുകയായിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് ലീഗിനു വഴങ്ങിയത്.
അതേസമയം ഫിഷറീസ് വകുപ്പ് ലീഗിനു കൊടുത്തതിലുള്ള അതൃപ്തി ലത്തീൻ സഭ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും.