എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്
മെയ് 21ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്താനും 22ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശന്‍. മെയ് 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. എംഎല്‍എയും മുന്‍മന്ത്രിയുമായ ജി. സുധാകരനെ പ്രോ-ടെം സ്പീക്കറായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് ജാജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായും ടി. അസഫലിയെ പുതിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.