ബക്കാർഡി വർഷങ്ങൾക്കു മുൻപേ സമീപിച്ചു; അന്ന് തഴഞ്ഞത് എൽഡിഎഫ് സർക്കാർ, ഇന്ന് പരവതാനി
അന്ന് ബക്കാർഡിയുടെ ആവശ്യം ഇടതുപക്ഷ സർക്കാർ തള്ളി
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന കേരളത്തിൽ എളുപ്പമാക്കാൻ 2021 ൽ തന്നെ ബക്കാർഡി സർക്കാരിനെ സമീപിച്ചിരുന്നു. അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദനു ഇക്കാര്യം ഉന്നയിച്ച് ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ കത്ത് പുറത്ത്.
അന്ന് ബക്കാർഡിയുടെ ആവശ്യം ഇടതുപക്ഷ സർക്കാർ തള്ളി. നികുതി ഇളവ് നൽകിയാൽ സംസ്ഥാനത്ത് മദ്യ ഉപഭോഗം കുത്തനെ ഉയരാനുള്ള സാധ്യത മുന്നിൽകണ്ടും കാർഷിക ഉത്പന്നങ്ങളിൽ നിന്നുള്ള വീര്യം കുറഞ്ഞ മദ്യത്തിലൂടെ കൃഷികാർക്കു മെച്ചമുണ്ടാക്കാൻ വേണ്ടിയുമാണ് ഇടതുപക്ഷ സർക്കാർ ബക്കാർഡിക്കു നികുതി ഇളവ് നൽകാതിരുന്നത്.
എന്നാൽ വി.ഡി.സതീശൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ ബക്കാർഡി ഇതേ ആവശ്യവുമായി വീണ്ടും രംഗത്തെത്തി. ഇത്തവണ ബക്കാർഡിയെ നിരാശപ്പെടുത്താൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല. അതിവേഗമാണ് നികുതി ഇളവ് പ്രാബല്യത്തിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നീക്കങ്ങൾ നടത്തിയത്.