രോഹിത് പുറത്തേക്കോ? ഗംഭീറിന് പകരം ലക്ഷ്മൺ എത്തുമോ?; ചൂടുപിടിക്കും ചർച്ചകൾ
Gautam Gambhir and Ajit Agarkar
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി യോഗം ചേരുന്നു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, സെന്റർ ഓഫ് എക്‌സലൻസ് തലവൻ വി.വി.എസ് ലക്ഷ്മൺ എന്നിവർക്കൊപ്പം ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും യോഗത്തിൽ പങ്കെടുക്കും.
സമീപകാല പ്രകടനം വിലയിരുത്തും
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങൾ വിലയിരുത്താനാണ് ബിസിസിഐയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേരുന്നത്. അയർലൻഡിലും ഇംഗ്ലണ്ടിലുമായി കളിച്ച ആറ് ട്വന്റി 20 മത്സരങ്ങളിൽ ആറിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ട്വന്റി 20 ഫോർമാറ്റിൽ അഴിച്ചുപണി വേണമെന്ന വിമർശനങ്ങൾക്കിടെയാണ് ഈ യോഗമെന്നതും ശ്രദ്ധേയമാണ്.
ക്യാപ്റ്റൻമാരുമായി സംസാരിക്കും
ടെസ്റ്റ്, ഏകദിന നായകൻ ശുഭ്മാൻ ഗിൽ, ടി20 നായകൻ ശ്രേയസ് അയ്യർ എന്നിവർ ചർച്ചകളുടെ ഭാഗമാകും. ഇരുവരുടെയും അഭിപ്രായങ്ങൾ ആരായാനാണ് സാധ്യത.
ഗംഭീർ തെറിക്കുമോ?
ഗൗതം ഗംഭീർ മുഖ്യ പരിശീലക സ്ഥാനത്ത് തുടരുമോ എന്നതിലും ചർച്ചകൾ നടക്കും. ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മൺ പരിശീലകനായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
രോഹിത്തിന്റെ ഭാവി
2027 ഏകദിന ലോകകപ്പ് കളിക്കാൻ രോഹിത് ശർമയുണ്ടാകുമോ എന്ന കാര്യത്തിലും ഈ ചർച്ചയിൽ തീരുമാനമാകും. ഗംഭീർ അടുത്ത ലോകകപ്പിന് വേണ്ട എന്നൊരു അഭിപ്രായം ബിസിസിഐയ്ക്കുള്ളിൽ ഉണ്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കർ ആണ് രോഹിത്തിനെതിരെ പ്രധാനമായും നിലപാടെടുക്കുക. Also Read: ബിഗ് ബോസിൽ പോകാൻ താത്പര്യമുണ്ട്, പുരുഷ ആക്റ്റിവിസത്തെ പറ്റി സംസാരിക്കും: രാഹുൽ ഈശ്വർ