1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Bans Indian IT Companies from Green card program

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ഭീമന്മാര്‍ക്കെതിരെയും നടപടിയുണ്ട്.

US Visa
അമേരിക്കയിലെ ഇന്ത്യന്‍ ഐടി ജീവനക്കാരെ പ്രതിസന്ധിയിലാക്കി ട്രംപ് സര്‍ക്കാര്‍. യുഎസ് ഗ്രീന്‍ കാര്‍ഡ് പദ്ധതിയില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര കമ്പനികളായ ടിസിഎസ്, വിപ്രോ,ഇന്‍ഫോസിസ് അടക്കമുള്ള കമ്പനികളെ വിലക്കികൊണ്ട് ട്രംപ് സര്‍ക്കാര്‍ ഉത്തരവിട്ടു. എച്ച് 1 ബി വിസ വ്യവസ്ഥകള്‍ ഇവര്‍ ദുരുപയോഗം ചെയ്‌തെന്നാണ് സര്‍ക്കാരിന്റെ ആരോപണം. മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ഭീമന്മാര്‍ക്കെതിരെയും നടപടിയുണ്ട്.
 
 അമേരിക്കക്കാര്‍ അല്ലാത്ത ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതാണ് പദ്ധതി. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍,കോഗ്‌നിസന്റ്,വിപ്രോ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് വിലക്ക്. കേപ് ജെമിനി,മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള ഭീമന്മാര്‍ക്കെതിരെയും നടപടിയുണ്ട്.  ഈ കമ്പനികളില്‍ നിന്നുള്ള പിഇആര്‍എം അപേക്ഷകള്‍ ഇനി മുതല്‍ സ്വീകരിക്കില്ല. നിലവിലുള്ള അപേക്ഷകളുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എച്ച്1ബി വിസക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിലേക്ക് മാറാനുള്ള ആദ്യഘട്ടമാണ് പിഇആര്‍എം. വിലക്ക് നിലവില്‍ വന്നതോടെ യുഎസില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം