1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. RSS Mohan Bhagwat warns regime change attempts India

പാശ്ചാത്യ നാടുകളിലെപോലെ ഇന്ത്യയിലും ഭരണമാറ്റത്തിന് ശ്രമങ്ങൾ നടക്കുന്നു, പക്ഷേ അതൊന്നും വിജയിക്കില്ല : മോഹൻ ഭാഗവത്

RSS chief, Mohan Bhagwat, Regime change, Vijaya dashami
പാശ്ചാത്യനാടുകളിലെ പോലെ ഇന്ത്യയിലും ഭരണമാറ്റത്തിന് ശ്രമങ്ങള്‍ നടക്കുന്നതായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്. ഫ്രാന്‍സ്, ബംഗ്ലാദേശ്,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ സംഘര്‍ഷങ്ങളും അശാന്തിയും ചൂണ്ടിക്കാണിച്ചാണ് മോഹന്‍ ഭാഗവതിന്റെ മുന്നറിയിപ്പ്.
 
പാശ്ചാത്യ രാജ്യങ്ങളില്‍ വലിയൊരു കൊടുങ്കാറ്റാണ് അടിച്ചത്. ഫ്രാന്‍സിലും നേപ്പാളിലും നടന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ഇന്ത്യയില്‍ പക്ഷേ അത്തരം ഭരണമാറ്റമൊന്നും നടക്കില്ല. പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യന്‍ സമൂഹം എന്നും കരുത്തോടെ മുന്നോട്ട് പോയിട്ടുണ്ടെന്നും അത് തുടരുമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
 
രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ലക്ഷ്യം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാകണം. അല്ലാതെ ശത്രുത വളര്‍ത്താനോ വോട്ടുകള്‍ നേടാനോ ജനപ്രീതിക്ക് വേണ്ടിയൊ ആകരുത്. മര്യാദയുടെ അതിര്‍വരമ്പുകള്‍ പരസ്പരം മാനിക്കപ്പെടണമെന്നും പ്രക്ഷോഭങ്ങളിലൂടെയല്ല മറിച്ച് സമൂഹത്തിലെ പരസ്പര സംവാദത്തിലൂടെ വേണം പരിഹാരം ഉണ്ടാകാന്‍. ഇരവാദം വളര്‍ത്തി അസംതൃപ്തിയും അരാജകത്വവും സൃഷ്ടിക്കാന്‍ വിവിധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം ആശയങ്ങളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'പാരീസ് ഉടൻ മുസ്ലിം നഗരമാകാൻ പോകുന്നു, അതിർത്തികൾ അടയ്ക്കണമായിരുന്നു'; പ്രക്ഷോഭത്തിനിടെ പ്രകോപനവുമായി ട്രംപ്