1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran launches massive attacks in Kuwait and the UAE

കുവൈറ്റിലും യുഎഇയിലും ഇറാന്റെ ശക്തമായ ആക്രമണം; യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടു

Middle East Crisis, US vs Iran, Israel vs Iran, മിഡിൽ ഈസ്റ്റ് സംഘർഷം ആഗോള എണ്ണവിപണി അസംസ്കൃത എണ്ണ ഊർജ സുരക്ഷ എണ്ണവില ആഗോള സമ്പദ്‌വ്യവസ്ഥ ഊർജ നയം എണ്ണ വിതരണം ഭൗമരാഷ്ട്രീയം അന്താരാഷ്ട്ര ഊർജ വിപണി
ടെഹ്റാന്‍: ഗള്‍ഫ് മേഖലയിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തി. ഇറാനിയന്‍ അധികൃതര്‍ പറയുന്നതനുസരിച്ച് യുഎഇ, കുവൈറ്റ്, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങളും ആക്രമണ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎഇയിലെ അല്‍ ദഫ്ര, അല്‍ മിഹാദ് സൈനിക താവളങ്ങളിലെ റഡാര്‍ സംവിധാനങ്ങളെയും രാജ്യത്തെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഡ്രോണുകള്‍ അയച്ചതായി ഇറാന്‍ അറിയിച്ചു. 
 
ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളവും ലക്ഷ്യസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നതായി ഇറാനിയന്‍ സൈന്യം വ്യക്തമാക്കി. ഇറാഖിലെ എര്‍ബിലിലുള്ള യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെയും ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കാനുള്ള ഇറാന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പുതിയ ആക്രമണങ്ങളെന്നാണ് റിപ്പോര്‍ട്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരണം': സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള മതപണ്ഡിതന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിഡി സതീശന്‍