'എന്നോടൊന്നും ചോദിക്കരുത്'; മിണ്ടാട്ടം മുട്ടി സതീശൻ, ഇത് മൂന്നാം ദിനം
പതിവുപോലെ ഇന്ന് രാവിലെയും മാധ്യമപ്രവർത്തകർ സതീശന്റെ പ്രതികരണം തേടി
VD Satheesan
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി വേട്ടയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ. മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും മറുപടി നൽകാൻ സതീശൻ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇഡി വേട്ടയെന്ന് വിമർശനം രൂക്ഷമായിട്ടും സതീശൻ പ്രതികരിക്കുന്നില്ല.
പതിവുപോലെ ഇന്ന് രാവിലെയും മാധ്യമപ്രവർത്തകർ സതീശന്റെ പ്രതികരണം തേടി. 'ചോദ്യങ്ങളെ മുഖ്യമന്ത്രിക്കു പേടിയാണോ' എന്ന് ഒരു മാധ്യമപ്രവർത്തക ചോദിച്ചതും മുഖ്യമന്ത്രി പ്രകോപിതനായി. മാധ്യമപ്രവർത്തകരെ നോക്കിപേടിപ്പിച്ച ശേഷം കാറിന്റെ വാതിൽ ദേഷ്യത്തോടെ അടയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രി താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ അകത്തേക്കു കയറ്റിവിടരുതെന്നാണ് മുഖ്യമന്ത്രി പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. അതേസമയം സ്വകാര്യ വാഹനങ്ങൾ കന്റോൺമെന്റ് ഹൗസിലേക്ക് കയറുന്നുണ്ട്.