അനുബന്ധ വാര്‍ത്തകള്‍
- VD Satheesan: മോടിപിടിപ്പിക്കൽ കഴിഞ്ഞില്ല; സതീശൻ കന്റോൺമെന്റ് ഹൗസിൽ തുടരുന്നു
- അമിത് ഷായെ കാണാൻ കഴിയാതെ വിജയ്, സതീശനു ഗ്രാന്റ് വെൽക്കം; വിവാദം
- ഇഡി - വിഡി - മോദി കൂട്ടുക്കെട്ടുണ്ടായോ?, വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് എം എ ബേബി
- മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് മുഖ്യമന്ത്രി
- പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെ കണ്ട് വിഡി സതീശന്; ഇഡി റെയ്ഡില്‍ മൗനം
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും , പെൺകുട്ടികൾക്ക് ആർത്തവ അവധി
വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിലുമുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും സാമ്പത്തിക സ്ഥിതി വ്യക്തമാക്കാന്‍ ധവളപത്രം പുറപ്പെടുവിക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപ തുടങ്ങി യുഡിഎഫ് മുന്നോട്ട് വെച്ച ഇന്ദിര ഗ്യാരണ്ടികളെല്ലാം നയപ്രഖ്യാപനത്തിലുണ്ട്.ഐടി വകുപ്പ് ഐടി ഫ്യൂച്ചര്‍ ടെക്‌നോളജി ആന്റ് സ്റ്റാര്‍ട്ടപ്പാക്കുമെന്നും കാര്‍ഷികമേഖലയില്‍ സമഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍
റോഡ് നവീകരണം, പൊതുഗതാഗതം ആധുനികമാക്കും
ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനായി കമ്മീഷന്‍
റവന്യൂ വകുപ്പ് പൂര്‍ണ്ണമായും ഡിജിറ്റലാക്കും
ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും, പട്ടയ വിതരണം കാര്യക്ഷമമാക്കും
ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും
തദ്ദേശ തലത്തില്‍ വയോമിത്രം പദ്ധതി
വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി, 3 ദിവസം വരെ അവധി നല്‍കും
എല്ലാവര്‍ക്കും ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും
കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ
വഖഫ് ബോര്‍ഡ് നവീകരിക്കും
ആരോഗ്യമേഖലയെ പിടിച്ചുയര്‍ത്തും, ചെലവ് കുറഞ്ഞ ചികിത്സ ലഭ്യമാക്കും
യുവാക്കള്‍ക്കായി സ്‌കില്‍ ഡെവലപ്പ്‌മെന്റ്
കേരള ചരിത്രത്തിനായി ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് സ്ഥാപിക്കും