1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Cliff House

VD Satheesan: മോടിപിടിപ്പിക്കൽ കഴിഞ്ഞില്ല; സതീശൻ കന്റോൺമെന്റ് ഹൗസിൽ തുടരുന്നു

പ്രതിപക്ഷ നേതാവിന്റെ വസതിയാണ് കന്റോൺമെന്റ് ഹൗസ്

Nilambur ByElection, Jamaat E Islami, Jamaat E Islami supports Congress in Nilambur, Congress and Jamat e Islami, UDF, ജമാഅത്തെ ഇസ്ലാമി, യുഡിഎഫ്, കോണ്‍ഗ്രസ്, നിലമ്പൂര്‍, ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനെ പിന്തുണയ്ക്കും
VD Satheesan: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ട് പത്ത് ദിവസം പിന്നിട്ടെങ്കിലും വി.ഡി.സതീശനു ക്ലിഫ് ഹൗസിൽ താമസിക്കാൻ പറ്റിയിട്ടില്ല. അവിടെ ആഡംബര മോടിപിടിപ്പിക്കൽ നടക്കുന്നതുകൊണ്ട് സതീശൻ കന്റോൺമെന്റ് ഹൗസിലാണ് തുടരുന്നത്. 
 
പ്രതിപക്ഷ നേതാവിന്റെ വസതിയാണ് കന്റോൺമെന്റ് ഹൗസ്. നിലവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇവിടെയാണ് താമസിക്കേണ്ടത്. എന്നാൽ സതീശൻ ഒഴിയാത്തതിനാൽ പിണറായി തിരുവനന്തപുരത്ത് വാടക വീട്ടിലാണ് ഇപ്പോൾ താമസം. സതീശൻ ക്ലിഫ് ഹൗസിലേക്ക് മാറിയാൽ മാത്രമേ പിണറായിക്കു കന്റോൺമെന്റ് ഹൗസിലേക്ക് താമസ് മാറാൻ സാധിക്കൂ. 
 
ക്ലിഫ് ഹൗസിൽ ഏതാനും അറ്റകുറ്റപണികൾ മാത്രമേ ചെയ്യൂവെന്നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സതീശൻ പറഞ്ഞത്. എന്നാൽ 1.72 കോടിയുടെ ആഡംബര മോടിപിടിപ്പിക്കൽ ക്ലിഫ് ഹൗസിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പ് നൽകിയ എസ്റ്റിമേറ്റിൽ ഇക്കാര്യം പറയുന്നുണ്ട്.
About Writer
WEBDUNIA