അനുബന്ധ വാര്‍ത്തകള്‍
- ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി
- സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ല, പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം: കെ മുരളീധരന്
- യുഡിഎഫ് പകപോക്കുന്നു: രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസുകാരുടെ സസ്പെന്‍ഷനെതിരെ സിപിഎം
- മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തി, വൈരാഗ്യബുദ്ധിയോടെ പെരുമാറി : സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിമർശനം
- റിപ്പോർട്ടിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം മതി, നേതാക്കളെ പഴിചാരണ്ട, കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദേശം
Bineesh Kodiyeri : പിണറായി ഇടപെട്ടു, ബിനീഷ് കൊടിയേരിയുടെ അംഗത്വം 3 വർഷങ്ങൾക്ക് ശേഷം പുതുക്കി സിപിഎം
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കൊടിയേരിക്ക് പാര്‍ട്ടി അംഗത്വം പുതുക്കി നല്കി.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കൊടിയേരിക്ക് പാര്‍ട്ടി അംഗത്വം പുതുക്കി നല്കി. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് നേരിട്ട് ഇടപെട്ടാണ് അംഗത്വം പുതുക്കി നല്‍കിയതെന്നാണ് വിവരം. 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി ബിനീഷിന് അംഗത്വം പുതുക്കി നല്‍കിയത്.
തിങ്കളാഴ്ചയാണ് അംഗത്വം പുതുക്കിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉള്‍പ്പെടുത്തിയത്. നേരത്തെ 4 തവണ അപേക്ഷിച്ചിട്ടും ബിനീഷിന്റെ അംഗത്വം പുതുക്കിയിരുന്നില്ല. ലഹരിക്കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബിനീഷിന്റെ അംഗത്വം നീക്കിയത്. എന്നാല്‍ 2023ല്‍ ബിനീഷ് കേസില്‍ നിന്ന് കുറ്റവിമുക്തനായിരുന്നു. എസ്എഫ്ഐ അംഗമായിരിക്കെയാണ് ബിനീഷിന് സിപിഎം അംഗത്വം ലഭിക്കുന്നത്. എകെജി സെന്ററിലായിരുന്നു അംഗത്വമുണ്ടായിരുന്നത്.
പാര്‍ട്ടി അംഗത്വമില്ലെങ്കിലും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെതിരെ പ്രതിഷേധിക്കാന്‍ ബിനീഷ് മുന്‍നിരയിലുണ്ടായിരുന്നു.