അനുബന്ധ വാര്‍ത്തകള്‍
- ഓസിസ് താരങ്ങൾ ഇന്ത്യയെ ഭയന്നു, അതിന് കാരണവുമുണ്ട്, തുറന്നുപറഞ്ഞ് ഓസിസ് നായകൻ ആരോൺ ഫിഞ്ച്
- കോഹ്ലിയോ, രോഹിതോ ? നിശ്ചിത ഓവർ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻ ആര് ? കണക്കുകളുമായി വിദഗ്ധർ !
- ഇന്ത്യ ഇറ്റലിയെ മറികടക്കാന്‍ മണിക്കൂറുകള്‍ മാത്രം; രാജ്യത്തെ കൊവിഡ് കേസുകളില്‍ 65 ശതമാനവും നാലുസംസ്ഥാനങ്ങളില്
- ടാക്സ് അടയ്ക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ എനിക്കറിയണം: സന്ദീപ് വാരിയർക്കെതിരെ അജു വർഗീസ്
- ബ്രെസ്സയുടെ റീ ബാഡ്ജ് പതിപ്പ് ടൊയോട്ട അർബൻ ക്രൂസർ ദീപാവലിയ്ക്ക് എത്തും
ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈംബ്രാഞ്ച് വീണ്ടു ചോദ്യം ചെയ്യുന്നു
ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ക്രൈംബ്രാഞ്ച് വീണ്ടു ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ പത്തരമുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കഴിഞ്ഞാഴ്ച ഇവരെ ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് വിട്ടയക്കുകയായിരുന്നു. ശേഷം വീണ്ടും ചോദ്യം ചെയ്യലിനായി ഇന്നു ഹാജരാകാനാണ് പറഞ്ഞിരുന്നത്. ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിച്ചതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് സൂരജിനെയു പിതാവിനെയും ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണ സംഘത്തിന് മനസിലായത്.
ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 110 പവന് സ്വര്‍ണം ഉത്രയ്ക്കും കുഞ്ഞിനുമായി നല്‍കിയെന്നാണ് ഉത്രയുടെ കുടുംബം പറഞ്ഞത്. ഇതില്‍ മുപ്പത്തിയെട്ടു പവന് വീട്ടിലെ മീന്‍കുളത്തിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പത്തുപവനാണ് ബാങ്ക് ലോക്കറില്‍ ഉള്ളത്. ബാക്കി എവിടെയാണെന്നുള്ളത് ഇവരെ ചോദ്യം ചെയ്തതിനു ശേഷമാകും വെളിവാകുന്നത്.