അഭിറാം മനോഹർ|
Last Modified വെള്ളി, 5 ജൂണ്‍ 2020 (15:20 IST)
സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ആരാധനാലയങ്ങൾ തുറക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.ആരാധനാലയങ്ങളും മാളുകളും തുറന്നാൽ രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്നും ഉറവിടം അറിയാത്ത കേസുകളിലൂടെ സമൂഹവ്യാപനം നടക്കുന്നുവെന്ന് വേണം കരുതാനെന്നും
ഐഎംഎ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചകളിൽ വിദേശത്ത് നിന്നും കേരളത്തിന് വെളിയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ വലിയ വിഭാഗത്തിന് അസുഖം സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ട്.ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. ഇത് സമൂഹവ്യാപന ആശങ്ക വർധിപ്പിക്കുന്നു. ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ കേരള ഘടകം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.